ബംഗളൂരു- കർണാടകയിലെ കലാലയങ്ങളിൽ തട്ടം നിരോധിച്ച സംഭവത്തിൽ ഉടൻ ഇടപെടണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളി. അതേസമയം, കേസിൽ നാളെയും വാദം തുടരും. കുന്ദാപ്പുര ജില്ലയിൽനിന്നുള്ള രണ്ടു വിദ്യാർഥിനികളാണ് തട്ടമിടുന്നതിന് എതിരെ നിരോധനം ഏർപ്പെടുത്തിയതിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച മുതൽ തുടരുന്ന വാദം കേൾക്കൽ നാളെയും തുടരും.