ആറാംക്ലാസ് വിദ്യാര്‍ഥിനിയെ അഞ്ചുവര്‍ഷം മുമ്പ് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്-  അഞ്ചുവര്‍ഷം മുമ്പ് ആറാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ചന്ദ്രനെ(51)യാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍  നടത്തിയ കൗണ്‍സിലിംഗിലാണ് അഞ്ചുവര്‍ഷം മുമ്പ് ചന്ദ്രന്‍ തന്നെ പീഡിപ്പിച്ച വിവരം പറഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും  വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചന്ദ്രനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

 

Latest News