ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി കൊല്ലത്തെത്തിയ പിക്കപ്പിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം -ഗൂഗിള്‍ മാപ്പില്‍ നോക്കി യാത്ര തിരിച്ച് വഴിതെറ്റി കൊല്ലത്ത് എത്തിയ പിക്കപ്പ് വാനിന് തീപിടിച്ചെങ്കിലും ആളപായമില്ല. തിരുവനന്തപുരം വെമ്പായത്ത് നിന്നും പൊള്ളാച്ചിയിലേക്ക് പുളി എടുക്കാന്‍ പോവുകയായിരുന്ന വാനിനാണ് തീ പിടിച്ചത്.

തിങ്കളാഴ്ച വെളുപ്പിന് അഞ്ചരയോടു കൂടി പള്ളിത്തോട്ടത്തായിരുന്നു സംഭവം.കൊല്ലം തോടിന് സമീപം വാഹനം ഓടിക്കൊണ്ടിരിക്കെ പെട്ടെന്നാണ് മുന്നിലെ എന്‍ജിന്‍ ഭാഗത്ത് നിന്നും തീ ആളിപടര്‍ന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി കാര്‍ത്തിക്കും വാഹന ഉടമ വര്‍ക്കല സ്വദേശി ലിജുവും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.റേഡിയേറ്ററിന്റെ തകരാറാണ് തീ പിടിക്കാന്‍ കാരണമെന്ന് കാര്‍ത്തിക് പറഞ്ഞു. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും ചില രേഖകളും അഗ്‌നിക്കിരയായി.

സമീപത്ത് ഐസ് കകച്ചവടം നടത്തിവന്ന വയോധികയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ചാമക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു. ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റിയാണ് വാഹനം പള്ളിത്തോട്ടത്തെത്തിയത്. പള്ളിത്തോട്ടം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

 

Latest News