Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീട്ടുജോലികളിൽ പുരുഷന്മാരുടെ പങ്കാളിത്തം വർധിച്ചുവെന്ന് ഏരിയൽ സർവേ

വീട്ടുജോലികളിൽ പുരുഷന്മാരുടെ പങ്കാളിത്തം വർധിച്ചു വരുന്നതായി ഏരിയൽ നടത്തിയ സർവേ വ്യക്തമാക്കുന്നു. വീട്ടുജോലികളിലെ അസന്തുലിതാവസ്ഥയ്ക്കെതിരെ കഴിഞ്ഞ ഏഴു കൊല്ലമായി, ഏരിയൽ ഇന്ത്യ ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, ഏരിയൽ, ഷെയർ ദി ലോഡിന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിച്ചു. ഒരേ മുറിയിൽ താമസിക്കുന്ന പുരുഷന്മാർ പരസ്പരം സഹായിക്കുന്നതു പോലെ ചില ഭർത്താക്കന്മാർ തങ്ങളുടെ ജോലി ഭാരം പങ്കുവെക്കാത്തതിൽ പരാതിപ്പെടുന്ന ഭാര്യമാരുണ്ട്. 
ലോക്ഡൗൺ കഴിഞ്ഞ് ഒട്ടുമിക്ക പുരുഷന്മാരും വീട്ടുജോലികളിൽ സജീവമായിരുന്നു. അത് ഭാര്യമാരുടെ ജോലിഭാരം കുറയ്ക്കാൻ സഹായകവുമായി. പക്ഷേ ലോക്ഡൗൺ ഉദാരമാക്കിയപ്പോൾ ഇതിനു മാറ്റവും വന്നു.
മറ്റു പുരുഷന്മാരോടൊപ്പം മുറി പങ്കിടുന്നവരിൽ 73 ശതമാനം പുരുഷന്മാരും അവരോടൊപ്പം മുറി വൃത്തിയാക്കുന്നതുൾപ്പെടെ ജോലികൾ ചെയ്യാൻ തയാറാണ്. വീട്ടുജോലികൾ ഭാര്യയുമായി പങ്കിടുമ്പോൾ കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഡതരമാകുമെന്ന് 85 ശതമാനം പുരുഷന്മാരും വിശ്വസിക്കുന്നു. സ്ത്രീകളെ തത്തുല്യരായി കാണാൻ പുരുഷന്മാർ വിമുഖരാണെന്നാണ് 80 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നത്.
വീട്ടുജോലികൾ ഭാര്യയും ഭർത്താവും തുല്യമായി വീതിച്ചെടുക്കുമ്പോഴാണ് യഥാർത്ഥ തുല്യത സാധ്യമാകുകയെന്ന് ഏരിയൽ ഓർമിപ്പിക്കുന്നു.  ഷെയർ ദി ലോഡ് അഞ്ചാം പതിപ്പിന്റെ പ്രചാരണ ഫിലിമിന്, ചലച്ചിത്ര താരങ്ങളും നിർമാതാക്കളും പരിസ്ഥിതി പ്രവർത്തകരും വ്യവസായ സംരംഭകരുമെല്ലാം ഉൾപ്പെടുന്നു. 
ചലച്ചിത്ര താരങ്ങളായ ജെനേല്ലയും റിതേഷ് ദേശ്മുഖും അക്ഷരാ എൻജിഒ സെന്ററിന്റെ ഡോ. നന്ദിത ഷായും ചിത്രത്തിൽ ഉണ്ട്. പി ആൻഡ് ജി ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശരത് വർമ്മ, ബിബിഡിഒ ചെയർമാൻ ജോസി പോൾ, ശിബാനി ഡണ്ടേക്കർ എന്നിവരാണ് മറ്റു അണിയറ ശിൽപികൾ.
 ഏരിയൽ മാറ്റിക് പൗഡർ പായ്ക്കും ഇതോടനുബന്ധിച്ച് വിപണിയിൽ അവതരിപ്പിച്ചു. വിക്സ്, ഏരിയൽ, ടൈഡ്, വിസ്പർ, ഒലെ, ജില്ലറ്റ്, ആംബിപ്യൂർ, പാമ്പേഴ്സ്, പാന്റീൻ, ഓറൽ-ബി, ഓൾഡ് സ്പൈസ്, ഹെഡ് ആന്റ് ഷോൾഡേഴ്സ് എന്നിവയാണ് പി ആൻഡ് ജിയുടെ മറ്റു ഉൽപന്നങ്ങൾ. 

Latest News