നടന്‍ ദിലീപുമൊത്ത് സിനിമ കേസ്  തീര്‍ന്ന ശേഷം -ബി. ഉണ്ണികൃഷ്ണന്‍ 

കൊച്ചി- നടന്‍ ദിലീപുമൊത്ത് സിനിമ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് തീര്‍ന്ന ശേഷമെന്ന് ബി. ഉണ്ണികൃഷ്ണന്‍  റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.'ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇനി കേസ് തീര്‍ന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂ. കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന സിനിമ കഴിഞ്ഞ സമയത്ത് അത്തരമൊരു ആലോചന വന്നിരുന്നു. അന്ന് ഞാന്‍ കേസ് തീര്‍ന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസില്‍ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങള്‍ ഒത്തുവരുകയാണെങ്കില്‍ സിനിമ ചെയ്യാം,' ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.സിനിമ ചെയ്യണമെങ്കില്‍ അതിനൊരു വിഷയം വേണമെന്നും സിനിമ ചെയ്യാന്‍ തോന്നിയാല്‍ മാത്രമേ അത് ചോദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.'ദിലീപുമായി ബന്ധപ്പെട്ട് കോടതിയില്‍ ചില കേസുകള്‍ നടക്കുന്നുണ്ട്. അയാള്‍ അതില്‍ നിന്നൊക്കെ വെളിയില്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യും. ദിലീപ് എന്ന അഭിനേതാവിനെ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന ഒരു വിഷയം വരുമ്പോള്‍ ആ സമയത്ത് ആലോചിക്കാം,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


 

Latest News