തെന്മല അടിവാരത്തില്‍ മനുഷ്യന്റെ തലയോട്ടി; അധികം പഴക്കമില്ലെന്ന് പോലീസ്

പാലക്കാട്- ചപ്പക്കാട് തെന്മല അടിവാരത്തില്‍ പാറയിടുക്കില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പുളി ശേഖരിക്കുന്നതിന് കാട്ടില്‍ കയറി മടങ്ങുകയായിരുന്ന ആദിവാസിയുവാക്കളാണ് വെള്ളച്ചാട്ടത്തിനു സമീപം പാറയിടുക്കില്‍ അധികം പഴക്കമില്ലാത്ത തലയോട്ടി കണ്ടത്. കൊല്ലങ്കോട് എസ്.ഐ ഷാഹുലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അസ്ഥികൂടമോ മറ്റ് ശരീരഭാ ഗമോ കണ്ടെത്താനായില്ല. തലയോട്ടി പോസ്റ്റ്മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2021 ആഗസ്റ്റില്‍ ചപ്പക്കാട് വനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ടു യുവാക്കളെ കാണാതായതിന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 30 രാത്രി എട്ടിനാണ് ചാവക്കാട് സ്വദേശികളായ സാമുവല്‍ സ്റ്റീഫന്‍(28), മുരുകേശന്‍(28) എന്നിവരെ കാട്ടില്‍ കാണാതായത്. ഫയര്‍ഫോഴ്‌സിന്റേയും വനംവകുപ്പിന്റേയും പോലീസിന്റേയും നേതൃത്വത്തില്‍ മൂന്നര മാസക്കാലം കാട് അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കാണാതായ യുവാക്കളുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
 

 

Latest News