സൗദിയില്‍ കോവിഡ് നിയന്ത്രണവിധേയം- ആരോഗ്യമന്ത്രാലയം

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് മഹാമാരി നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. പ്രതിദിന രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിലുള്ള കുറവ് ഇതാണ് സൂചിപ്പിക്കുന്നത്. 
ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം  നടത്തിയിട്ടും വിജയിക്കാത്തിടത്ത് അതിനെ വിജയകരമായി തരണം ചെയ്യാനും അതിജീവിക്കാനും സൗദി അറേബ്യക്ക് സാധിച്ചു. പ്രതിരോധത്തിന് എല്ലാവരും കൂട്ടായ ശ്രമമാണ് നടത്തിയത്. ഇതുവരെ 60 മില്യന്‍ ഡോസ് വാക്‌സിനാണ് സൗദിയില്‍ നല്‍കിയത്. 24 മില്യന്‍ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി.
മുന്‍ വകഭേദങ്ങള്‍ ബാധിച്ചവര്‍ക്കുള്ള പ്രതിരോധ ശേഷിയേക്കാള്‍ ഒമിക്രോണ്‍ ബാധിതരുടെ പ്രതിരോധ ശേഷി കുറവാണ്. അതിനാല്‍ ഒമിക്രോണ്‍ ഒരാള്‍ക്ക് ഒന്നിലധികം തവണ ബാധിക്കാന്‍ സാധ്യതയേറെയാണ്.  അദ്ദേഹം പറഞ്ഞു

Latest News