ജോലി തേടി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഹോട്ടലില്‍നിന്ന് താഴേക്കെറിഞ്ഞു

ചുരു- ദല്‍ഹിയില്‍നിന്ന് രാജസ്ഥാനില്‍ ജോലി തേടി എത്തിയ 25 കാരിയെ നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിട്ടു. അബോധാവസ്ഥയിലായിരുന്ന യുവതിയെ കൈകാലുകള്‍ ബന്ധിച്ച് താഴേക്ക് തള്ളിയിട്ടെങ്കിലും കയര്‍ ഒരു തൂണില്‍ കുടുങ്ങി യുവതി രക്ഷപ്പെട്ടു.
ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ യുവതിയെ ചുരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥ മമത സരസ്വതി പറഞ്ഞു.
വിവരം ലഭിച്ച പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം യുവതിയുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Latest News