അബുദാബി - യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1395 പേര്‍ക്കുകൂടി കോവിഡ് ബാധിച്ചതായും 2331 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 2284 ആയി. ആകെ രോഗികള്‍: 8,66,971. രോഗമുക്തി നേടിയവര്‍ 7,98,371. രാജ്യത്ത് 4,80,766 പേര്‍ക്ക് കൂടി പിസിആര്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.






