വാപ്പ മലയാളത്തില്‍, മകന്‍ തമിഴില്‍- ദുല്‍ഖറും മമ്മൂട്ടിയും ഒരേ ദിവസമെത്തും 

ചെന്നൈ-മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്ക്.അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വവും കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ തമിഴ് ചിത്രമായ ഹേ സിനാമികയും മാര്‍ച്ച് 3ന് പ്രദര്‍ശനത്തിനെത്തുന്നു.നേരത്തെ പ്രഖ്യാപിച്ച റിലീസ് ഭീഷ്മപര്‍വ്വം ടീം മാറ്റി മാര്‍ച്ച് 3ന് പുതിയ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചുകയായിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.2 ഭാഷകളിലായി ഒരുങ്ങുന്ന ഹേ സിനാമികയില്‍ ദുല്‍ഖറിനെ കൂടാതെ അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നു.
 

Latest News