കര്‍ഷകരുടെ മേല്‍ വാഹനം കയറ്റിയവര്‍ക്ക് ജാമ്യം, നിസ്സാരകുറ്റം ചുമത്തി എം.പി ജയിലില്‍- അഖിലേഷ്

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ മേല്‍ വാഹനം ഓടിച്ചവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ തന്റെ പാര്‍ട്ടി എം.പി അസം ഖാന്‍ പോത്ത്, ആട്, പുസ്തകങ്ങള്‍ എന്നിവ മോഷ്ടിച്ചതിന് ജയിലില്‍ കിടക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

അസം ഖാന്‍, അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്ള ഖാന്‍ എന്നിവര്‍ക്ക് വേണ്ടി  രാംപൂര്‍ സദര്‍, സ്വാര്‍ സീറ്റുകളില്‍ പ്രചാരണം നടത്തുകയായിരുന്നു അഖിലേഷ്. കഴിഞ്ഞ വര്‍ഷം ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകരുടെ കാര്‍ ഇടിച്ച കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അസം ഖാന്‍ ഒരു സര്‍വ്വകലാശാല സ്ഥാപിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തെ 'കെട്ടുകഥ' കുറ്റങ്ങള്‍ ചുമത്തി കേസെടുത്തുവെന്നും അഖിലേഷ് പറഞ്ഞു. ഭൂമി കയ്യേറ്റം ഉള്‍പ്പെടെ 80-ലധികം ക്രിമിനല്‍ കേസുകള്‍ ചുമത്തിയാണ് അസം ഖാനെ രണ്ട് വര്‍ഷത്തിലേറെയായി ജയിലില്‍ അടച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യയും മകന്‍ അബ്ദുള്ളയും ചില കേസുകളില്‍ കൂട്ടുപ്രതികളായി ജയിലിലായിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

 

Latest News