Sorry, you need to enable JavaScript to visit this website.

പഞ്ചാബ് മുഖ്യമന്ത്രി ചന്നിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ 14 ദിവസം റിമാന്‍ഡില്‍

ജലന്ധര്‍- പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ഈ മാസം മൂന്നിന് ജലന്ധറില്‍വെച്ച് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. ഹണിയുടെ വസതിയടക്കം പഞ്ചാബിലെ നിരവധി കേന്ദ്രങ്ങളില്‍ ജനുവരി 18ന് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ പണം വെളുപ്പിക്കല്‍ അന്വേഷണം മണല്‍ ഖനനത്തില്‍ എത്തിയിരിക്കയാണ്. മുഖ്യമന്ത്രി ചന്നിയുടെ ഭാര്യസോഹദരിയുടെ മകനാണ് ഹണി. പിടിച്ചെടുത്ത പണം അനധികൃ മണല്‍ ഖനനത്തിലൂടെയും ട്രാന്‍സ്ഫറും പോസ്റ്റിംഗും തരപ്പെടുത്തിയും സമ്പാദിച്ചതാണ് ഹണി സമ്മതിച്ചതായി എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് പറയുന്നു. ഹണിയുടെ വസതിയില്‍നിന്നും മറ്റുമായി 7.9 കോടി രൂപയും ബന്ധമുള്ള സന്ദീപ് കുമാര്‍ എന്നയാളില്‍നിന്ന് രണ്ട് കോടി രൂപയുമാണ് ഇ.ഡി പിടിച്ചെടുത്തത്.

 

Latest News