മുസ്‌ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നുവെന്ന് മോഡി

സഹരന്‍പുര്‍- മുസ്‌ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. യു.പിയിലെ സഹരന്‍പുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുസ്ലിം സ്ത്രീകള്‍ പ്രധാനമന്ത്രി മോഡിയെ പുകഴ്ത്തുകയാണ്. മുത്തലാഖ് പോലെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മോഡിയെ മുസ്ലിം വനിതകള്‍ പുകഴ്ത്തുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതയാണെന്നും അദ്ദേഹം പരിഹസിച്ചു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു ശ്രമവും യു.പിയില്‍ വിലപ്പോവില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനും ചുക്കാന്‍ പിടിക്കുന്നവരെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News