റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് 32 മരണം

മോസ്‌കോ- റഷ്യന്‍ യാത്രാവിമാനം സിറിയയില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 32 പേരും മരിച്ചു. സിറിയയില്‍ റഷ്യയുടെ വ്യോമതാവളത്തില്‍ ഇറങ്ങുമ്പോഴാണ് ദുരന്തം. 26 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിമാനം വെടിവെച്ചിട്ടതല്ലെന്നും സാങ്കേതിക തകരാറാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക വിവരമെന്നും  മന്ത്രാലയം അറിയിച്ചു.

 

Latest News