കർദിനാളിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി- സീറോ മലബാർ സഭയുടെ വിവാദഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും നടത്താനാണ് കോടതി നിർദ്ദേശംയ 
മാർജോർജ് ആലഞ്ചേരി, ഫാ. ജോഷ് പൊതുവ, ഫാദർ വടക്കുമ്പാടൻ, ഇടനിലക്കാരനായ സജു വർഗീസ് എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. ഭൂമി ഇടപാട് സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാൽ പോലീസ് അന്വേഷണം ആവശ്യമില്ലെന്നും കർദിനാളിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കാനോനിക നിയമങ്ങൾ ഉദ്ധരിച്ചായിരുന്നു കോടതിയിൽ കർദിനാൾ വാദിച്ചത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാർപാപ്പയാണ് നടപടിയെടുക്കേണ്ടതെന്ന് വാദിച്ചെങ്കിലും കുറ്റകൃത്യത്തിന് കാനോനിക നിയമത്തിന് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ, കർദിനാളിനെ രാജാവായാണോ നിങ്ങൾ കാണുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. 
 

Latest News