മോഡിയെ അവഹേളിച്ചു; ജവാന്റെ ഒരാഴ്ചത്തെ ശമ്പളം പോയി

ഫയല്‍ ചിത്രം

കൊല്‍ക്കത്ത- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിച്ചുവെന്ന ആരോപണത്തില്‍ ബി.എസ്.എഫ് ജവാന്റെ ഒരാഴ്ചത്തെ ശമ്പളം പിടിച്ചു. ബി.എസ്.എഫ് ജവാന്മാര്‍ നടത്താറുള്ള സീറോ പരേഡിനെ മോഡി പരിപാടിയെന്ന് വിളിച്ച് അവഹേളിച്ചതിന്റെ പേരിലാണ് കോണ്‍സ്റ്റബിള്‍ സഞ്ജീവ് കുമാറിന് ശിക്ഷ. കഴിഞ്ഞ മാസം 21 നാണ് സംഭവം. ബി.എസ്.എഫ് യൂനിറ്റുകളില്‍ രാവിലെ ഹാജര്‍ പരിശോധനക്കായി അണിനിരക്കുന്നതാണ് സീറോ പരേഡ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന കുമാര്‍ ഫെബ്രുവരി 21 ന് പരേഡിനെത്തിയപ്പോള്‍ മോഡി പ്രോഗ്രം എന്നു പറഞ്ഞതായാണ് ആരോപണം.
ബി.എസ്.എഫ് നിയമത്തിലെ 40 ാം വകുപ്പ് പ്രകാരമാണ് കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മോഡി പ്രോഗ്രം എന്ന പരാമര്‍ശം നടത്തിയത് പ്രധാനമന്ത്രിയോടുള്ള അനാദരവാണെന്നും എഴ് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കുന്നുവെന്നും ബി.എസ്.ഫ് ഉത്തരവില്‍ പറയുന്നു.
 

Latest News