പയ്യന്നൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തി നിരയാക്കിയ ഹോട്ടല്‍ വ്യാപാരി പോക്‌സോ കേസില്‍ പിടിയില്‍. പുതിയങ്ങാടി സ്വദേശിയും കുഞ്ഞിമംഗലം കൊവ്വപുറത്തെ ഹോട്ടല്‍ വ്യാപാരിയുമായ കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഹൗസില്‍ ഫൈസലിനെ (35) യാണ് പയ്യന്നൂര്‍ സി.ഐ മഹേഷ് കെ.നായര്‍ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലും ഈ മാസം നാലിനുമിടയില്‍ പല തവണ പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ നാലിന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പ്രതി ബലാത്സംഗത്തിനിരയാക്കി. രക്തം വാര്‍ന്ന നിലയില്‍ അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പയ്യന്നൂര്‍ പോലീസില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനിരയാക്കിയതുള്‍പ്പെ ടെയുള്ള വകുപ്പുകളും ചുമത്തി പ്രതിയെ കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുക്കുക
യായിരുന്നു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.