തിരുവനന്തപുരം- കേരളത്തിൽ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളും രാവിലെ മുതൽ വൈകിട്ട് വരെയാക്കാൻ ആലോചന. പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് തീർക്കാനാണ് മുൻഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. സ്വകാര്യ സ്കൂളുകൾക്കും തീരുമാനം ബാധകമാണെന്നും നിർദ്ദേശം പാലിക്കാത്തത് ഗുരുതര പിഴവായി കണക്കാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.