യു.പി: ആദ്യഘട്ട പോളിംഗ് മറ്റന്നാള്‍, പരസ്യ പ്രചാരണം ഇന്ന് തീരും

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്.

ബിജ് നോറില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. പകരം വെര്‍ച്വല്‍ റാലിയിലൂടെ മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളും അവസാന ദിനം പ്രചാരണത്തില്‍ സജീവമാകും. ജാട്ട് വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന പടിഞ്ഞാറന്‍ യുപിയിലെ മണ്ഡലങ്ങളുള്ള ഒന്നാം ഘട്ടം ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. അതേസമയം സംസ്ഥാനത്തെ പ്രകടന പത്രിക ബി.ജെ.പി ഇന്ന് പുറത്തിറക്കും.

 

Tags

Latest News