നെല്ലൂര്‍-വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനികളുടെ യൂണിഫോം അളവെടുക്കാന്‍ പുരുഷ ടൈലര്‍മാരെ നിയോഗിച്ച പോലീസുകാരന് സസ്പെന്ഷന്.
ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. വനിതാ ട്രെയിനികളുടെ യൂണിഫോം ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ഡി.എസ്.പി വിജയ റാവു പറഞ്ഞു.
പുരുഷ ടൈലര്‍മാര്‍ വനിതകളുടെ യൂണിഫോം അളവെടുക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു.
വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനികളുടെ അളവെടുക്കുന്നതിന് പൂര്‍ണമായും വനിതകള്‍ മാത്രമാണ് മേല്‍നോട്ടം വഹിക്കേണ്ടിയിരുന്നതെന്ന് ഡി.എസ്.പി പറഞ്ഞു.






