ബഹ്‌റൈനിലും പ്രവാസികൾക്ക് ഗോൾഡൻ വിസ

മനാമ- ബഹ്‌റൈനിൽ പ്രവാസികൾക്ക് ഗോൾഡൻ വിസ സംവിധാനം വരുന്നു. അഞ്ചു വർഷമായി ബഹ്‌റൈനിൽ താമസിക്കുന്ന രണ്ടായിരം ബഹ്‌റൈൻ ദിനാർ(നാലുലക്ഷം രൂപ) ശമ്പളമുള്ള വിദേശികൾക്കാണ് ഗോൾഡൻ വിസ അനുവദിക്കുക. നാലുകോടിയോളം ഇന്ത്യൻ രൂപ ബഹ്‌റൈനിൽ നിക്ഷേപമുള്ളവർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. പ്രൊഫഷണലുകൾ, കായിക താരങ്ങൾ, കലാകാരൻമാർ എന്നിവർക്കും ഗോൾഡൻ വിസ നൽകും. കുടുംബാംഗങ്ങൾക്ക് കൂടി ദീർഘകാല വിസ കിട്ടുന്ന തരത്തിലാണ് ഗോൾഡൻ വിസ സജ്ജമാക്കിയിരിക്കുന്നത്.
 

Latest News