അഗര്‍ത്തല- അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു.
സുധീപ് റോയ് ബര്‍മന്‍, ആശിഷ് കുമാര്‍ ഷാ എന്നിവരാണ് ബി.ജെ.പിയില്‍നിന്ന് രാജിവെച്ചത്.
സംസ്ഥാനത്ത് പാര്‍ട്ടി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പൊയ് വെടികളായെന്ന് ബര്‍മന്‍ പറഞ്ഞു. ഏകാധിപത്യ മനോഭാവത്തിലൂടെ സംസ്ഥാനത്ത് ഒരിക്കലും വികസനം നടപ്പാകില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുവരും ദല്‍ഹിയിലെത്തിയ ശേഷമാണ് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദല്‍ഹിയില്‍നിന്ന് 12 ന് ത്രിപുരയില്‍ മടങ്ങിയെത്തും. കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരുന്ന കാര്യം രണ്ട് എം.എല്‍.എമാരും വെളിപ്പെടുത്തിയിട്ടില്ല. എം.എല്‍.എ സ്ഥാനത്തിനു പുറമെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് ലഭിച്ചതായി അസംബ്ലി സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തി പറഞ്ഞു.






