Sorry, you need to enable JavaScript to visit this website.

ഡിവൈ.എസ്.പിയായി അനൂപ് മേനോന്‍, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വീണ്ടും

അനൂപ് മേനോന്‍ പോലീസ് വേഷത്തില്‍ വീണ്ടുമെത്തുന്ന  21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന് കഥ എഴുതി, സംവിധാനം ചെയ്യുന്നത്.  

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സവിശേഷ രീതിയിലുള്ള കഥാഖ്യാനത്തിലൂടെ ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.
ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ദീപക് ദേവാണ് സംഗീതം. ജിത്തു ദാമോദര്‍, അപ്പു എന്‍. ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

 

Latest News