ദിലീപിനും കൂട്ടാളികൾക്കുമെതിരായ കുറ്റം നിലനിൽക്കില്ല-ഹൈക്കോടതി

കൊച്ചി-നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ  ദിലീപിനും കൂട്ടാളികൾക്കുമെതിരെയുള്ള കുറ്റം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി. പ്രതികൾ ഫോണുകൾ ഹാജരാക്കാത്തത് കേസുമായി സഹകരിക്കുന്നില്ല എന്ന നിലക്ക് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.  കൈവശമുള്ള ഫോണുകൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്നും കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായിട്ടില്ലെന്നും കോടതി ആവർത്തിച്ചു. ഈ കേസിൽ കോടതിക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾ നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാത്തിനാലാണെന്നും  പാതിവെന്ത വസ്തുതകൾ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
 

Latest News