ബലാത്സംഗം ചെയ്ത് തെരുവിലൂടെ നടത്തിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ന്യൂദല്‍ഹി- ഷഹ്ദാര ബലാത്സംഗക്കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ കൂടി ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ തട്ടിക്കൊണ്ടുപോയി, അയല്‍വാസികള്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം തെരുവില്‍ കൂടി നടത്തുകയായിരുന്നു. പ്രതികള്‍ യുവതിയെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്ത് കറുത്ത ചായംപുരട്ടുകയും ചെയ്തു.   സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വ്യക്തിവൈരാഗ്യമായിരുന്നു സംഭവതതിന് പിന്നില്‍. ബന്ധുക്കളില്‍ ഒരാളുടെ മരണത്തിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു മൃഗീയ സംഭവം.

 

 

Latest News