ന്യൂദല്‍ഹി- ആര്‍എസ്എസ് മതനിരപേക്ഷ ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തടയുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരിക്കുന്ന കര്‍ണാടകയിലെ ഉഡുപ്പിയില്‍ ചില കോളജുകളില്‍ ഹിജാബ് നിരോധിച്ച സംഭവത്തിലാണ് പ്രതികരണം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി ആര്‍എസ്എസിന്റെ ഫാഷിസിസ്റ്റ്-ഹിന്ദുത്വ അജണ്ട അക്രമണാസക്തമായി പിന്തുടരുകയാണ്. ഒരാള്‍ എന്ത് ധരിക്കണം എന്നത് കോളജ് അധികൃതര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഇത് അടിസ്ഥാന ഭരണഘടനാ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് യെച്ചൂരി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുത്വ രാഷ്ട്ര അജണ്ട ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കുകയും ഭരണഘടനാ ചട്ടക്കൂടിനെ ഇല്ലാതാക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.