ഷേപ്പ് ഓഫ് ദ വാട്ടര്‍ മികച്ച ചിത്രം; ഗാരി ഓള്‍ഡ്മാന്‍ നടന്‍, ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് നടി

ലോസാഞ്ചലസ്-ശീതയുദ്ധകാലത്തെ കഥ പറയുന്ന ദ ഷേപ്പ് ഓഫ് വാട്ടര്‍ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ കരസ്ഥമാക്കി. മികച്ച സംവിധാകയനുള്ള പുരസ്‌കാരമുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കി.
ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യ സാദൃശ്യമുളള ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതുമാണ് ഷേപ്പ് ഓഫ് വാട്ടറിന്റെ കഥ. 
ഗാരി ഓള്‍ഡ് മാനാണ് മികിച്ച നടന്‍ (ഡാര്‍ക്കസ്റ്റ് അവര്‍), മികച്ച നടി ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് ( ത്രീ ബില്‍ബോര്‍ഡ്‌സ്). 

ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലായിരുന്നു 90-ാം ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം. ക്രിസ്റ്റഫര്‍ നോളന്റെ ഡന്‍കിര്‍ക്ക് മൂന്ന് പുരസ്‌ക്കാരങ്ങളും ബ്ലേഡ് റണ്ണര്‍ 2049-ഉം ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സൈഡ് എബിങ്, മിസോറിയും രണ്ടു വീതം പുരസ്‌ക്കാരങ്ങളും നേടി.

മികച്ച സംവിധായകന്‍ ദ ഷേപ്പ് ഓപ് വാട്ടറിന്റെ ഗില്യര്‍മോ ദെര്‍ തൊറോ. ഐ ടാനിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലിസണ്‍ ജാനിയെ മികച്ച സഹനടിയായും ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന് സാം റോ്ക്ക് വെലിനെ മികച്ച സഹനടനായും തെരഞ്ഞെടുത്തു. മികച്ച വിദേശ ഭാഷാ ചിത്രം ചിലെയില്‍ നിന്നുളള ഫന്റാസ്റ്റിക് വുമണ്‍ സ്വന്തമാക്കി. മികച്ച ആനിമേഷന്‍ ചിത്രം ലീഉന്‍ക്രിച്, ഡര്‍ലാ കെ ആന്‍ഡേഴസണ്‍ എന്നിവര്‍ സംവിധാനം ചെയ്ത കൊകോ. ഒറിജിനല്‍ സംഗീതത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി.

Latest News