56 വര്‍ഷം പഴക്കമുള്ള വസ്ത്രം ധരിച്ച് ഓസ്‌കര്‍ വേദിയില്‍ (video)

ലോസാഞ്ചലസ്- 56 വര്‍ഷം മുമ്പ് ആദ്യ ഓസ്‌കര്‍ ലഭിച്ചപ്പോള്‍ അണിഞ്ഞ വസ്ത്രം ധരിച്ചെത്തിയ നടി ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വിസ്മയക്കാഴ്ചയായി. വണ്‍ ഡേ അറ്റ് എ ടൈം സീരീസിലൂടെ പ്രേക്ഷക മനസ്സില്‍നിന്ന് മായാത്ത നടി റിത മോറോണയാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. 
1962ല്‍ ആദ്യമായി ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് നടി ഇന്നത്തെ ഓസ്‌കര്‍ വേദിയിലും ധരിച്ചെത്തിയത്. അന്ന് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിനായിരുന്നു റിതയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച സഹനടിയായാണ് അന്ന്  തെരഞ്ഞെടുക്കപ്പെട്ടത്.


പരമ്പരാഗതമായ ജാപ്പനീസ് വസ്ത്രധാരണ രീതിയായ ഒബി സാഷ് ഗൗണ്‍ ഫിലിപ്പീന്‍സില്‍ വെച്ചാണ് അന്ന് റിത തയ്യാറാക്കിയത്. അലമാരയില്‍ കിടക്കുകയായിരുന്ന വസ്ത്രത്തിന്റെ നിറം മങ്ങിപ്പോവുന്നത് പോലെ തോന്നിയത് കൊണ്ടാണ് ധരിച്ചതെന്ന് നടി ഹാസ്യരൂപേണെ പറഞ്ഞു.
86 കാരിയായ മൊറേണോ 56 വര്‍ഷം മുമ്പത്തെ വസ്ത്രമാണ് ധരിച്ചതെങ്കിലും പ്രൗഢി ഒട്ടും കുറഞ്ഞിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ നടിയും പഴയ വസ്ത്രവും വന്‍ ഹിറ്റായി. ഓസ്‌കറിനു പുറമെ, എമ്മി, ഗ്രാമ്മി, ടോമി തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ താരമാണ് റിത മോറോണ. 


 

Latest News