പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്- കളിക്കാനായി ഗ്രൗണ്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷേണി മഞ്ഞാറയിലെ കൃഷ്ണ-ചന്ദ്രാവതി ദമ്പതികളുടെ മകനും ഷേണി ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ ശ്രവണ്‍രാജി(15)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രി ഏഴ് മണിയോടെയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് അല്‍പം അകലെയുള്ള മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. സഹോദരങ്ങള്‍: ലോകേഷ്, പുരുഷോത്തമ, പുനിത് രാജ്, പൃത്ഥിരാജ്.

 

Latest News