കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ഓവുചാലില്‍

കാസര്‍കോട്- ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ഓവുചാലില്‍. കീഴൂര്‍ സ്വദേശി ജാഫിറിന്റെ മകന്‍ ജാസിറി(15)ന്റെ മൃതദേഹമാണു പുലര്‍ച്ചെ കണ്ടെത്തിയത്. കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വേ ട്രാക്ക് ഓവുചാലിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച സ്‌കൂളില്‍നിന്നുള്ള യാത്രയയപ്പു ചടങ്ങിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് ജാസിറിനെ കാണാതായത്.
പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം ഓവുചാലില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. നാട്ടുകാരായ ചിലരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്.

Latest News