ലത മങ്കേഷ്‌കര്‍ വീണ്ടും വെന്റിലേറ്ററില്‍, നില അതീവഗുരുതരം

മുംബൈ- ഇതിഹാസ ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കയാണ്. നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോ. പ്രതീക് സംദാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കോവിഡും ന്യൂമോണിയയും ബാധിച്ച ലത മങ്കേഷ്‌കറെ കഴിഞ്ഞ മാസാദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജനുവരി 30 ഓടെ രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നത്. രോഗം ഭേദമായെങ്കിലും ആരോഗ്യസ്ഥിതി പൂര്‍ണമായും മെച്ചപ്പെടാന്‍ ഡോക്ടര്‍മാര്‍ കാത്തിരിക്കയായിരുന്നു. അതിനിടെയാണ് വീണ്ടും ആരോഗ്യനില വഷളായിരിക്കുന്നത്.

 

Latest News