ഹിജാബ് ധരിച്ചതിന്റെ പേരിൽ പഠനം നിഷേധിക്കരുത്-പെൺകുട്ടികൾക്ക് പിന്തുണയുമായി രാഹുൽ

ന്യൂദൽഹി- ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾക്ക് പഠനം നിഷേധിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് സരസ്വതി പൂജയുടെ ദിവസം ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധി ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. 

'വിദ്യാർഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കിൽ അതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
 

Latest News