ജിദ്ദയിലെ മുന്‍ പ്രവാസി മണ്ണില്‍ മുഹമ്മദ് ബഷീര്‍ നിര്യാതനായി

മലപ്പുറം-കോല്‍മണ്ണ സ്വദേശി നടുത്തൊടി മണ്ണില്‍ മുഹമ്മദ് ബഷീര്‍ (ഇലാഫ് ബഷീര്‍ -65) നിര്യാതനായി.

മുന്‍ ജിദ്ദ പ്രവാസി കൂടിയായിരുന്ന അദ്ദേഹം പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഈലാഫ് ട്രാവല്‍സിന്റെ മാനേജര്‍ ആയി നീണ്ട കാലം ജോലി ചെയ്തിരുന്നു. ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എം.ഇ.എസ് ജിദ്ദ ചാപ്റ്ററിന്റെ തുടക്കം മുതല്‍ പ്രവാസം അവസാനിപ്പിക്കുന്നത് വരെ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പഴയ കാല എം.ഇ.എസ് പ്രവര്‍ത്തകരുടെ വാട്്‌സാപ്പ് ഗ്രൂപ്പില്‍ അസുഖ ബാധിതനാകുന്നതുവരെ വളരെ സജീവമായിരുന്നു.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ജിദ്ദ കോളേജ് അലുംനിയില്‍ മെമ്പറായിരുന്നു.

 

Latest News