തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
രോഗവ്യാപന തോത് നന്നായി കുറയുന്നുണ്ട്. രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞു വെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം. കോവിഡ് ടി.പി.ആര്‍ ഉയര്‍ന്ന് നിന്നത്, രോഗമുള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണ്. എത്ര സംസ്ഥാനങ്ങളുടെ കേസ് ഫറ്റാലി റ്റി നിരക്ക് (മരണനിരക്ക്) സുപ്രീംകോടതി മാനദണ്ഡങ്ങള്‍ മാറ്റിയ ശേഷം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ചോദിച്ചു.
കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. ഓരോ സംസ്ഥാനത്തിന്റെയും മരണ നിരക്ക് പരിശോധിക്കണമെന്ന കാര്യം കേരളം ആരോഗ്യമന്ത്രിയുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെ ന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വറന്റൈന്‍ ഒഴിവാക്കിയ നടപടിയുമാ യി മുന്നോട്ടു പോയത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാനില്ല. ഇപ്പോള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം ഇങ്ങനെയാണ്. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടു പ്പ് വരുന്നത് കൊണ്ട് കൂടിയായിരിക്കണം ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് ലക്ഷണം ഉള്ളവര്‍ക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. മരണ നിര ക്ക് കൂടുന്നുണ്ടോ എന്നത് മരണ തിയതി നോക്കി പരിശോധിക്കാമെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.