Sorry, you need to enable JavaScript to visit this website.

ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഇന്നുമുതല്‍ ഇന്ത്യന്‍ വാരാഘോഷം

അബുദാബി- ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഇന്നുമുതല്‍ ഇന്ത്യന്‍ വാരാഘോഷം അരങ്ങേറും. ബോളിവുഡ് ഗായിക നീതി മോഹന്റെ സംഗീത കച്ചേരി, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫുഡ് വീക്ക്, ഇന്ത്യയുടെ തനത് കലാപരിപാടികള്‍ തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഒരുങ്ങുന്നത്.  

നീതി മോഹന്റെ സംഗീത കച്ചേരി സിവിലൈസേഷന്‍ സ്റ്റേജില്‍ നാളെ രാത്രി 8ന് നടക്കും. ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫുഡ് വീക്കില്‍ ഇന്ത്യന്‍ രുചി അനുഭവിച്ചറിയാം. വിവിധ സംസ്ഥാനങ്ങളുടെ തനത് വിഭവങ്ങളും പ്രദര്‍ശിപ്പിക്കും. ഒമര്‍ യാസിന്റെയും ഹജര്‍ നൊമാന്റെയും സംഗീത കച്ചേരി ഇന്നു രാത്രി 8ന് സിവിലൈസേഷന്‍ സ്റ്റേജില്‍ നടക്കും.

ജേര്‍ണി ത്രൂ സിവിലൈസേഷന്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രത്യേക ഉത്സവത്തില്‍ വിവിധ രാജ്യങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍ക്കു മുന്‍തൂക്കം നല്‍കും. പങ്കാളിത്ത രാജ്യങ്ങള്‍ക്കെല്ലാം വ്യത്യസ്ത ദിവസങ്ങളില്‍ പ്രാധാന്യം നല്‍കിയാണ് പ്രത്യേക പരിപാടി ഒരുക്കിയിരിക്കുന്നത്.

 

Latest News