ലണ്ടന്‍- സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ കാനഡയില്‍ നിന്ന് ബ്രിട്ടനിലെത്തിയ കാമുകി കുത്തേറ്റ് മരിച്ചു. 19 വയസുള്ള ആഷ്ലി വാഡ്സ്വര്ത്തിനെയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4 മണിക്കായിരുന്നു എസ്സെക്സിലെ ചെംസ്ഫോര്‍ഡിലെ താമസസ്ഥലത്ത് ഇവര്‍ കുത്തേറ്റു മരിച്ചത്. തന്റെ കാമുകനായ ജാക്ക് സെപ്പിളിനൊപ്പം താമസിക്കാന്‍ കഴിഞ്ഞ നവംബറിലായിരുന്നു ഇവര്‍ യു.കെയില്‍ എത്തിയത്. ബ്രിട്ടീഷ് കൊളംബിയയിലെ വെര്നണിലുള്ള തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആഷ്ലി അടുത്ത ദിവസം പോകാന്‍ ഇരിക്കെയായിരുന്നു ഈ ദുരന്തം സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെത്തിയ ആഷ്ലി, കാമുകനൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ചെംസ്ഫോര്ഡിലേയും ലണ്ടനിലേയും വിവിധ ഇടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു അവര്‍ പോസ്റ്റ് ചെയ്തിരുന്നത്.
കമിതാക്കള്‍ ഒന്നിച്ചായിരുന്നു ജനുവരി 9 ന് ജാക്കിന്റെ ജന്മദിനം ആഘോഷിച്ചത്. ലണ്ടനില്‍ വെച്ചായിരുന്നു ആഘോഷം. അതുകഴിഞ്ഞ് അവര്‍ ടവര്‍ ബ്രിഡ്ജ്, ടവര്‍ ഓഫ് ലണ്ടന്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ ആഷ്ലി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കാനഡയിലെ പല സുഹൃത്തുക്കളും ഇപ്പോള്‍ ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ആഷ്ലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നത്. കുത്തേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലം പോലീസ് നിയന്ത്രണത്തിലാണ്.