ജാമ്യം മതിയായി; ജയിലില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊലക്കേസ് പ്രതി കോടതിയില്‍

ഉദഗമണ്ഡലം- മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അവധികാല വസതിയായ കൊടനാട് എസ്റ്റേറ്റില്‍ കൊള്ളയും കൊലയും നടത്തിയ കേസിലെ പ്രതി ജാമ്യം റദ്ദാക്കി ജയിലില്‍ തന്നെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. നവംബറിലാണ് ഇയാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഉദഗമണ്ഡലം വിട്ടു പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും കോടതിയിലെത്തി രജിസ്റ്ററില്‍ ഒപ്പുവെക്കണമെന്നുമുള്ള ഉപാധികളോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ തനിക്ക് ആരും താമസിക്കാന്‍ ഒരിടമോ ജോലിയോ നല്‍കാന്‍ തയാറായില്ലെന്നും ക്രിമിനല്‍ പശ്ചാത്തലം കാരണം ആരു അടുപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതി ജയിലിലേക്ക് തിരികെ പോകാന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും.
 

Latest News