റിയാദ് - ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയിച്ചുകൊണ്ട് ലഭിക്കുന്ന എസ്.എം.എസ്സുകളുമായും ഫോണ്‍ കോളുകളുമായും പ്രതികരിക്കരുതെന്ന് സൗദി ബാങ്ക് കൂട്ടായ്മക്കു കീഴിലെ ബാങ്കിംഗ് ബോധവല്‍ക്കരണ, മീഡിയ കമ്മിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അജ്ഞാതരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എസ്.എം.എസ്സുകളും കോളുകളും സമീപ കാലത്ത് വര്‍ധിച്ചിട്ടുണ്ട്.
പിന്‍ നമ്പറുകള്‍ മനസ്സിലാക്കി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനാണ് ഇതിലൂടെ അജ്ഞാതര്‍ ശ്രമിക്കുന്നത്. ഇത്തരം തട്ടിപ്പുകാരുമായി ഉപയോക്താക്കള്‍ പ്രതികരിക്കരുത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവുമടുത്ത ബാങ്ക് ശാഖയെ സമീപിക്കുകയാണ് വേണ്ടത്. ബാങ്ക് ഉദ്യോഗസ്ഥര്‍ എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട ഉപയോക്താവിന്റെ പിന്‍ നമ്പറോ ഓണ്‍ലൈന്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട പാസ്‌വേര്‍ഡോ ആക്ടിവേഷന്‍ കോഡോ ആവശ്യപ്പെടില്ലെന്നും ബാങ്കിംഗ് ബോധവല്‍ക്കരണ, മീഡിയ കമ്മിറ്റി പറഞ്ഞു.