Sorry, you need to enable JavaScript to visit this website.
Friday , September   30, 2022
Friday , September   30, 2022

എനിക്ക് പാചകമറിയില്ല, വീട്ടില്‍ അതെല്ലാം  ചെയ്യുന്നത് ഭര്‍ത്താവ്-  പ്രിയാമണി

ചെന്നൈ- ഞാന്‍ ഞാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. വീടിനോട് ചേര്‍ന്നിരിക്കാനാണ് ഇഷ്ടം- സൗത്ത് ഇന്ത്യന്‍ താരമായ മലയാളറിയായ പ്രിയാമണി പറഞ്ഞു. മലയാളറിയായ പ്രിയാമണി ഇന്ത്യയാകെ ചര്‍ച്ചയായ 'ഫാമിലിമാന്‍' സീരിസില്‍ ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെപ്പോലെയാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,' പ്രിയാമണി പറഞ്ഞു. എന്നാല്‍ ഈ വീട്ടമ്മയുമായി തനിക്ക് ഒരു സാദ്യശ്യവുമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി. ഒരഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.'അനുപമയെ പോലെയല്ല ഞാന്‍. എനിക്ക് പാചകം അറിയില്ല. എന്‍ ഭര്‍ത്താവ് പാചകം ചെയ്യുകയും ഞാന്‍ കഴിക്കുകയും ചെയ്യും. എന്റെ ജീവിതത്തോട് ചേര്‍ന്നിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് പ്രിയാമണിയുടെ ഉത്തരം ഇങ്ങനെ. 'അതിനെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും.എനിക്കെന്റെ കുടുംബത്തേയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല. അനാവശ്യ വിവാദങ്ങള്‍ ഗൗനിക്കാറേയില്ല-താരം പറഞ്ഞു.
 

Latest News