ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധത്തില്‍ പുതിയ ഉയരങ്ങള്‍

ദുബായ്- ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധത്തില്‍ വന്‍ വര്‍ധന. സ്വര്‍ണമടക്കമുള്ള മേഖലകളിലെ ഇടപാടുകളില്‍ വന്‍ വര്‍ധന. വരുംവര്‍ഷങ്ങളില്‍ സ്വര്‍ണം, മറ്റു ലോഹങ്ങള്‍, ധാതുക്കള്‍, യന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിക്കുന്നത് രാജ്യാന്തര വിപണിയില്‍ യു.എ.ഇക്കും ഇന്ത്യക്കും നേട്ടമാകും.

രാജ്യാന്തര വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള യു.എ.ഇയുടെ മുഖ്യ ഇടനാഴിയായി ഇന്ത്യ മാറുമെന്നും 2030 ആകുമ്പോഴേക്കും മൊത്തം കയറ്റുമതിയുടെ 18 ശതമാനം ഇന്ത്യ വഴിയാകുമെന്നും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എണ്ണയിതര രംഗങ്ങളില്‍ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ഊര്‍ജിതമാക്കിയ യുഎഇക്ക് രാജ്യാന്തര വാണിജ്യ-വ്യാപാര മേഖലയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കാനാകും.

 

Latest News