കാമുകിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ അശ്ലീല സൈറ്റില്‍, ഹോട്ടലിനെതിരെ പരാതിയുമായി യുവാവ്

ബംഗളൂരു- കാമുകിയോടൊപ്പം ഹോട്ടലില്‍ പങ്കിട്ട സ്വകാര്യ നിമിഷങ്ങളുടെ  വീഡിയോ അശ്ലീല വെബ് സൈറ്റുകളില്‍ വന്നതായി യുവാവിന്റെ പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിലെ സ്വകാര്യ കോള്‍ സെന്ററിലെ ജീവനക്കാരനാണ് പരാതി ഉന്നയിച്ചത്. കാമുകിയോടൊപ്പം കുറച്ച് ദിവസം മുന്‍പ് ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെനിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ വെബ് സൈറ്റില്‍ പ്രചരിപ്പിച്ചെന്നാണ് യുവാവ് പറയുന്നത്. വീഡിയോയില്‍ യുവാവിന്റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ തന്റെ നെഞ്ചിലെ മറുക് വ്യക്തമായി കാണാമെന്നും ഇത് തങ്ങളുടെ വീഡിയോ തന്നെയാണെന്നും യുവാവ് പറഞ്ഞു.
വീഡിയോ പല ആംഗിളുകളില്‍ നിന്നും ചിത്രീകരിച്ചതിനാല്‍ ഇത് രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്.  ഹോട്ടലിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു.

 

Latest News