തന്റെ വെള്ളം എടുത്തുകുടിച്ചു, ഇരട്ടകളിലൊരാള്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം- കുടിക്കാനെടുത്ത വെള്ളം മറ്റെയാള്‍ എടുത്തതിന്റെ പേരില്‍ വഴക്കിട്ട ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി.  പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന്‍ ഗോകുല്‍കൃഷ്ണ(15)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.

ഇരട്ടകളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇരുവരും രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൗതംകൃഷ്ണ കൊണ്ടുവെച്ച വെള്ളം ഗോകുല്‍കൃഷ്ണ എടുത്തുകുടിച്ചു.

ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് മുറിയില്‍ക്കയറി ഗോകുല്‍കൃഷ്ണ ഷാള്‍ ജനലില്‍ കെട്ടിയിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. ഗോകുല്‍കൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അച്ഛന്‍ അനില്‍കുമാര്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്.

സംഭവസമയം വീട്ടില്‍ അമ്മ സിന്ധു, സഹോദരി ഗായത്രി, സഹോദരന്‍ ഗൗതംകൃഷ്ണ എന്നിവരുണ്ടായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

 

Latest News