ന്യൂദല്‍ഹി- രാജ്യത്ത് 1,61,386 പുതിയ കോവിഡ് കേസുകളും 1733 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2,81,109 പേര് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നിരക്ക് 94.60 ശതമാനമാണ്. മൊത്തം രോഗമുക്തി 3,95,11,307 ആയി.
ആക്ടീവ് കേസുകള്‍ 16,21,603 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 4,97,975 ആണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമായി കുറഞ്ഞത് വലിയ ആശ്വാസം നല്കുന്നു. ഫെബ്രുവരി ഒന്നുവരെ 73,24,39,986 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര് കണക്ക് വ്യക്തമാക്കുന്നു.






