മുംബൈ-കോവിഡ് -19 കേസുകള്‍ ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തില്‍, മുംബൈ ഭരണകൂടം രാത്രി കര്‍ഫ്യൂ പിന്‍വലിക്കാനും മറ്റ് ചില നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും തീരുമാനിച്ചു.
ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, റെസ്റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും 50 ശതമാനം ശേഷിയില്‍ വീണ്ടും പ്രവര്‍ത്തിക്കാം.
'രാത്രി 11.00 മണി മുതല്‍ രാവിലെ 5.00 വരെ സഞ്ചാരത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.