കണ്ണൂര്‍ - പയ്യന്നൂര്‍ കാങ്കോലില്‍ ആര്.എസ്.എസ് പ്രവര്ത്തകന് പരിക്കേറ്റത്
ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് ഫോറന്‍സിക് കണ്ടെത്തല്‍. ചികിത്സയില്‍ കഴിയുന്ന ആലക്കാട് ബിജുവിന് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. അതേ സമയം, വന്യമൃഗങ്ങളെ തുരത്തുന്നതിനായി സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് ബിജുവിന് പരിക്കേറ്റതെന്ന വാദവുമായി ബി.ജെ.പി രംഗത്തെത്തി.
വീട്ടുപരിസരത്തു വെച്ച് ബോംബുനിര്മിക്കുന്നതിക്കുന്നതിനിടെ
സ്ഫോടനമുണ്ടായി പരിക്കേറ്റ ബിജു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. സ്ഫോടനത്തില്‍ ഇയാളുടെ രണ്ട് കൈവിരലുകള്‍ അറ്റുപോയിരുന്നു.ഇത് തുന്നിചേര്‍ക്കാനുള്ള ശ്രമം ഫലിച്ചില്ല. സ്ഫോടനം നടന്നയുടന്‍ തന്നെ പരിക്കേറ്റ ബിജുവിനെ മാറ്റുകയും, ബോംബിന്റെ അവശിഷ്ടങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. പിന്നീട് കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് സംഘമെത്തി നടത്തിയ പരിശോധനയിലാണ് ഉഗ്രസ്ഫോടകശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നതിന്റെ തെളിവുകള്‍ ലഭിച്ചത്.
പെരിങ്ങോം സി.ഐ, പിസുഭാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സയില്‍ കഴിയുന്ന ബിജുവില്‍നിന്ന് പോലീസ് പ്രാഥമിക മൊഴിയെടുത്തു. പരിക്ക് അല്‍പ്പം ഭേദമായാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
സ്ഫോടനത്തില്‍ പ്രതിയുടെ ഇടതു കൈയിലെ രണ്ടു വിരല്‍ അറ്റുപോയി. മറ്റു വിരലുകള്‍ക്ക് സാരമായ പരിക്കുണ്ട്
സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ബോംബു നിര്‍മിക്കുന്നതിനിടെ സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പുറമെ നിന്ന് വാഹനമെത്തിച്ച് ബിജുവിനെ കൊണ്ടു പോകുകയായിരുന്നു. ജില്ലയില്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുണ്ടായിട്ടും കോഴിക്കോട് ജില്ലയിലെ സ്വകാര്യആശു പത്രിയില്‍ എത്തിച്ചതില്‍ നിന്നുതന്നെ സംഭവത്തിലെ ദുരൂഹത വെളിപ്പെടുന്നതായാണ് പോലീസ് നിഗമനം.
സ്ഫോടന ശേഷം സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഇത് കൂട്ടുപ്രതികളുടെകൂടി സഹായത്തോടെയാണോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.
സി.പി.എം പ്രവര്ത്തകന് കുന്നരുവിലെ ധനരാജ് വധക്കേസില്‍ പ്രതിയായ ബിജു വധശ്രമം ഉള്‍പ്പെടെ മറ്റു നിരവധി ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടയാളാണ്. നേരത്തേ ഇയാളുടെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ അമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു .
അതേ സമയം, ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ പന്നി പടക്കം പൊട്ടിത്തെറിച്ചതാണെ ന്ന വാദവുമായി ബി.ജെ.പി മണ്ഡലം ഭാരവാഹികള്‍ രംഗത്തെത്തി. രാഷ്ട്രീയ ഗൂഢാലോചന നടത്തി കള്ളക്കേസില്‍ കുടുക്കുന്നുവെന്നാണ് ആക്ഷേപം.






