രണ്ട് തവണ നീറ്റ് പാസ്സായി, പഠിക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷ

ചെന്നൈ- രണ്ട് തവണ നീറ്റ് പരീക്ഷ പാസായ ദരിദ്ര പെണ്‍കുട്ടി പഠനത്തിന ് സര്‍്ക്കാര്‍ സഹായം തേടി. മധുരയിലെ  പനമൂപ്പന്‍പട്ടി ഗ്രാമത്തിലെ വിദ്യാര്‍ഥിയാണ് തമിഴ്‌നാട് സര്‍ക്കാരിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചത്. 'എന്റെ ട്യൂഷന്‍ ഫീസ്  മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്, താമസ സൗകര്യവും മറ്റും അടങ്ങുന്ന ചിലവുകള്‍ക്ക് പണമില്ല, അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് വീണ്ടും കൃഷിപ്പണി ചെയ്യേണ്ടി വന്നിരിക്കുകയാണെന്നാണ്' തങ്കപ്പച്ചി എന്ന പെണ്‍കുട്ടി പറയുന്നത്.

2021, 2022 അധ്യയന വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ തങ്കപ്പച്ചി നീറ്റ് പരീക്ഷ പാസായി. കര്‍ഷകനായിരുന്നിട്ടും തങ്കപ്പച്ചിയുടെ പിതാവ് തന്റെ നാല് മക്കള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കി. മക്കളില്‍ മൂത്തയാളാണ് തങ്കപ്പച്ചി. 2020ല്‍ വിക്രമമംഗലം കല്ലാര്‍ ഹൈസ്‌കൂളില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പഠനം പാസായ തങ്കപ്പച്ചി 2021ലും 2022ലും നീറ്റ് പ്രവേശന പരീക്ഷ പാസായി.

മെഡിസിന്‍ പഠനത്തിന് ചെലവ് കൂടുതലായതിനാലും ട്യൂഷന്‍ ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് കുടുംബത്തിന് താങ്ങാനാകാത്തതിനാലും കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിക്ക് ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ കഴിഞ്ഞില്ല. കന്യാകുമാരിയിലെ മൂകാംബിക മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠിക്കാന്‍ ഇപ്പോള്‍ തങ്കപ്പച്ചിക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതിനാല്‍ തങ്കപ്പച്ചി  കുടുംബത്തിനൊപ്പം കൃഷിപ്പണി ചെയ്യുകയാണ്.

 

Latest News