ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 1,67,059 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമായി കുറഞ്ഞു.
1192 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 24 മണിക്കൂറിനിടെ 2,54,076 പേര്‍ രോഗമുക്തി നേടി.
ആക്ടീവ് കേസുകള്‍ 17,43,059 ആണ്. മൊത്തം രോഗബാധയുടെ 4.20 ശതമാനാണ് ആക്ടീവ് കേസുകള്‍.
രാജ്യത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 1,66,68,48,204 ആയി ഉയര്‍ന്നു.
1,67,059 പുതിയ കേസുകളടക്കം രാജ്യത്ത് ഇതുവരെ 4.14 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.






