ന്യൂദല്‍ഹി- വാടസ്ാപ്പില്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് അംഗങ്ങളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാവുന്ന സംവിധാനം വരുന്നു. ആരുടേയെങ്കിലും മേസജ് ഡിലീറ്റ് ചെയ്താല്‍ ദിസ് വാസ് ഡിലീറ്റഡ് ബൈ ആന്‍ അഡ്മിന്‍ എന്ന സന്ദേശം കാണിക്കുമെന്നു വാട്‌സാപ്പില്‍വരുന്ന പുതുമകള്‍ നേരത്തെ തന്നെ ഉപയോക്താക്കളിലെത്തിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പ് അഡ്മിനാണെങ്കില്‍ ഗ്രൂപ്പില്‍ ആരുടെ മെസേജും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുന്ന വാട്‌സാപ്പ് ബീറ്റയിലുണ്ടാകുമെന്നും തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംവിധനാം ലഭ്യമാകുന്നതോടെ അഡ്മിനുകള്‍ക്ക് വലിയ തലവദേന ഒഴിവാകും. സ്വീകാര്യമല്ലാത്തെ മെസേജുകള്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യാനും ഗ്രൂപ്പിനെ സുരക്ഷിതമാക്കാനും ഇതോടെ അഡ്മിനുകള്‍ക്ക് കഴിയും.