ദോഹയില്‍നിന്നെത്തിയ യാത്രക്കാരി 43 കോടിയുടെ മയക്കുമരുന്നുമായി പിടിയില്‍

ന്യൂദല്‍ഹി- ലാവോസില്‍നിന്ന് ദോഹ വഴി ദല്‍ഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരി 43.2 കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയില്‍. 2880 ഗ്രാം കൊക്കെയ്‌നാണ് പിടിച്ചത്.
ട്രോളി ബാഗിനടിയില്‍ രഹസ്യഅറയിലാണ് മയമക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ അധികൃതര്‍ ലഗേജ് പരിശോധിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യാത്രക്കാരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ലാവോസില്‍നിന്ന് ദോഹയിലെത്തിയ ശേഷമാണ് അവിടെന്ന ദല്‍ഹിയിലേക്കുള്ള വിമാനം കയറിയതെന്ന് സ്ത്രീ പറഞ്ഞതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ട്രോളി സ്യൂട്ട്‌കെയസിന്റെ അടിഭാഗത്ത് രഹസ്യഅറയില്‍ കണ്ടെത്തിയ വെളുത്ത പൊടിയുടെ മൊത്തം ഭാരം 2880 ഗ്രാമാണെന്നും അന്താരാഷ്ട്ര തലത്തില്‍ 43.2 കോടി രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

 

Latest News