ബോളിവുഡ് താരം കാജോളിന് കോവിഡ് 

മുംബൈ- പത്ത് വര്‍ഷം തുടര്‍ച്ചയായി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന ഡിഡിഎല്‍ജെ നായിക കാജോള്‍ ദേവഗണിന് കോവിഡ്. ഗോതമ്പു സുന്ദരി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. 47 കാരിയായ താരം 18 വയസ്സുള്ള മകള്‍ നൈസയുടെ ചിത്ര സഹിതമാണ് രോഗ വിവരം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ഫഌ പോലെയുണ്ട് രോഗ ലക്ഷണം. ഈ അവസ്ഥയില്‍ തന്റെ ചുവന്ന മൂക്ക് ആരും കാണേണ്ടതില്ല. ഭര്‍ത്താവ് അജയ് ദേവഗണിനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും കാജോള്‍ സങ്കടപ്പെട്ടു. 2021ല്‍ നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്ത ദിഭ്രംഗയിലൂടെയാണ് താരം ഏറ്റവുമൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ശനിയാഴ്ച മുംബൈ മഹാ നഗരത്തില്‍ ആകെ  1411 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെട്രോ നഗരങ്ങളില്‍ പൊതുവേ കേസുകള്‍ ഗണ്യമായി കുറഞ്ഞു വരികയാണ്. 
 

Latest News